Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honeybee

കാട്ടാനയെ തുരത്താൻ തേനീച്ച; കരയിലെ ഭീമൻ ഒടുവിൽ മുട്ടുകുത്തി

കാട്ടാനകളെ തുരത്താൻ വലിയ പടയും പടക്കോപ്പുകളൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഒ​രു ഗ്രാ​മം. കരയിലെ ഏറ്റവും വലിയ ജീവിയെ തുരത്തുന്നത് വെരി സിംബിൾ എന്നാണ് അവരുടെ ഭാഷ്യം. തങ്ങളുടെ കൃഷി നശിപ്പിക്കുന്ന, ജീവനു ഭീഷണിയായ കാട്ടാനകളെ തുരത്താൻ വ്യത്യസ്തമായ തന്ത്രമാണ് അവർ പ്രയോഗിച്ചത്. തങ്ങളുടെ ശത്രുവിനെതിരേ അവർ തൊടുത്തത് മാരകായുധങ്ങളൊന്നുമല്ല, വെറും തേനീച്ച! 

 

വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​ത്തിനും ടൂ​റി​സ​ത്തിനും പ്രാധാന്യം നൽകുന്ന ക്രൂ​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​നു (Kruger National Park ) സ​മീ​പ​മു​ള്ള ഫ​ലൗ​ബെ​നി ഗ്രാ​മീണരാണ് കാട്ടാനകളെ തുരത്താൻ വ്യത്യസ്ത മാർഗം തെരഞ്ഞെടുത്തത്. കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ നേ​രി​ടാ​ൻ തോ​ക്കി​നു പ​ക​രം തേ​നീ​ച്ച​ക്കൂ​ടു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ത​ന്ത്ര​പ​ര​മാ​യ മാർഗമാണിത്. കൗ​തു​ക​ക​ര​മാ​യ പ​രീ​ക്ഷ​ണം നൂറു ശതമാനം വി​ജ​യം കണ്ടതോടെ, ഫലൗബെനി ലോകമെന്പാടും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഏ​ക​ദേ​ശം മു​പ്പ​തി​നാ​യി​ര​ത്തോ​ളം ആ​ന​ക​ളാ​ണ് ക്രൂ​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​യ്ക്ക് ദി​വ​സേ​ന വ​ൻ​തോ​തി​ൽ തീ​റ്റ​യും വെ​ള്ള​വും ആ​വ​ശ്യ​മു​ണ്ട്. പ​ല​പ്പോ​ഴും വേ​ലി​ക​ളി​ലെ വി​ട​വു​ക​ളി​ലൂ​ടെ കാ​ടി​റ​ങ്ങു​ന്ന ആ​ന​ക​ൾ സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റി വ​ൻ​തോ​തി​ൽ നാ​ശം വ​രുത്താറുണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​ന കൗ​തു​ക​ക്കാ​ഴ്ച​യാ​ണെ​ങ്കി​ലും, ഗ്രാ​മീ​ണ​ർ​ക്ക് പലപ്പോഴും വ​ൻ ദു​ര​ന്ത​മാ​യി മാ​റു​ന്നു. ആ​ന​ക​ളെ ഉ​പ​ദ്ര​വി​ക്കാ​തെ​യും കൊ​ല്ലാ​തെ​യും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ നി​ന്ന് അ​ക​റ്റിനി​ർ​ത്തണമെന്നായി ഗ്രാമീണർ. ഉദ്യോഗസ്ഥരും ഗ്രാമീണരെ സഹായത്തിനെത്തി.

ബു​ദ്ധി​ശ​ക്തി​യി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ന​ക​ളെ ത​ട​യുക എളുപ്പമുള്ള കാര്യമല്ല. ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന ലോ​ഹ​ക്ക​ഷ​ണ​ങ്ങ​ൾ, ക​ണ്ണാ​ടി​ക​ൾ, സോ​ളാ​ർ ലൈ​റ്റു​ക​ൾ എ​ന്നി​വ​യൊ​ക്കെ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും അതൊന്നും അധികാലം ഫലം കണ്ടില്ല. പിന്നീടാണ് അവർ തേനീച്ചവേലികൾ പരീക്ഷിക്കാൻ ആരംഭിച്ചത്. കൃഷിയിടങ്ങൾക്കു ചുറ്റും ക​യ​റു​ക​ൾ കെട്ടി അതിൽ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ സ്ഥാ​പി​ക്കുകയായിരുന്നു. ആ​ന ക​യ​റി​ൽ ത​ട്ടു​മ്പോ​ൾ തേനീച്ചകൾ ഇ​ള​കു​ക​യും, പ്ര​കോ​പി​ത​രാ​യ തേ​നീ​ച്ച​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തി ആ​ന​യെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യും.

ആ​ന​ക​ളു​ടെ തു​മ്പി​ക്കൈ​യി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റാ​ൽ അ​ത് അ​ത്യ​ധി​കം വേ​ദ​നാ​ജ​ന​ക​വും ചി​ല​പ്പോ​ൾ അ​പ​ക​ട​ക​ര​വു​മാ​ണ്. ഒരിക്കൽ തേനീച്ച ആക്രമണത്തിന് ഇരയായ കാട്ടാനകൾ പിന്നീട് ആ ഭാഗത്തേക്കു വരില്ല. മി​ക​ച്ച ഓ​ർമ​ശ​ക്തി​യു​ള്ള മൃ​ഗ​ങ്ങ​ളാ​യ​തി​നാ​ൽ, തേ​നീ​ച്ച​യു​ടെ മ​ണ​മോ സാ​ന്നി​ധ്യ​മോ തി​രി​ച്ച​റി​യു​ന്ന​തോ​ടെ കാട്ടാനകൾ കാടുകയറും.

ഫലൗബെനിയിലെ ‍യഥാർഥ നായകൻ തേ​നീ​ച്ചയാണ്. അ​വ​യെ പേ​ടി​ച്ച് ആ​ന​ക​ൾ ഇപ്പോൾ വ​രാ​റുപോലുമില്ലെന്ന് ഗ്രാമീണർ പറയുന്നു. ​തേ​നീ​ച്ച​ക്കൂ​ടു​ക​ൾ ആ​ന​ക​ളെ തു​ര​ത്തു​ക മാ​ത്ര​മ​ല്ല, ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വരുമാനവുമായി മാറി. തേ​ൻ ഉദ്പാദനത്തിലും ഫലൗബെനി ഗ്രാമം ഇപ്പോൾ മുന്നിലാണ്.

ഇ​തോ​ടൊ​പ്പം ആ​ന​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടാ​ത്ത ലെ​മ​ൺ​ഗ്രാ​സ്, ലാ​വെ​ൻ​ഡ​ർ, റോ​സ്മേ​രി തു​ട​ങ്ങി​യ സു​ഗ​ന്ധ​ച്ചെ​ടി​ക​ളും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു ചു​റ്റും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇ​വ കാട്ടാനകളെ അ​ക​റ്റി നി​ർ​ത്തു​ന്ന​തി​നൊ​പ്പം അ​ധി​ക വ​രു​മാ​നം നേടാനും സാധിക്കുന്നു. സാ​ങ്കേ​തി​ക​വി​ദ്യ​യും തേ​നീ​ച്ച​ക​ളും ​സ​സ്യ​ങ്ങ​ളും ചേ​ർ​ന്നു​ള്ള കൂ​ട്ടാ​യ്മ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ, ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് ഒ​രാ​ന​യെ​പ്പോ​ലും വെ​ടിവ​ച്ചു കൊ​ല്ലേ​ണ്ടി വ​ന്നി​ട്ടി​ല്ല. മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ല​ളി​ത​മാ​യ മാ​ർഗ​ങ്ങ​ളി​ലൂ​ടെ എങ്ങനെ പ​രി​ഹ​രി​ക്കാ​മെ​ന്ന് ഈ ​കൊ​ച്ചു ഗ്രാ​മം ലോ​ക​ത്തി​നു കാ​ണി​ച്ചു​ത​രു​ന്നു.

കാട്ടാന ആക്രമണം സാധാരണ സംഭവമായി മാറിയ കേരളത്തിലും ഇത്തരം മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്.

Latest News

Corehub Up